ശബരിമലയിലെ സ്ത്രീപ്രവേശനം - വേണം വേണ്ട എന്ന് രണ്ടു പക്ഷം
ശബരിമലയിലെ സ്ത്രീപ്രവേശനം വേണം വേണ്ട എന്ന് രണ്ടു പക്ഷം ശബരിമല ക്ഷേത്രം ഒരു മതത്തിൻ്റെ ഭാഗം ആകുന്നു . മതത്തെ കുറിച്ചും മതാചാരാനുഷ്ടാനങ്ങളെ കുറിച്ചും പറയുന്നതിനുള്ള അർഹത മതാചാര്യന്മാർക്കു മാത്രമേ ഉള്ളൂ ! മതാചാര്യൻ ആകുക എന്നത് അത്ര എളുപ്പം ഉള്ളകാര്യം അല്ല ! നൈഷ്ഠിക ബ്രഹ്മചര്യത്തിലൂടെയും നാല് യോഗമാർഗ്ഗങ്ങളിലൂടെയും തപസ്സാചരിച്ഛ് താനും തന്നിൽ നിന്നും ഭിന്നമായി നിൽക്കുന്ന ദൃശ്യ വാസ് തുക്കളും താൻതന്നെ ആകുന്നു എന്ന് അനുഭവിച്ചറിയണം ഇവർ മാത്രമാണ് യഥാർത്ഥ ആചാര്യൻ . ആചാര്യന് അനേകം വിശേഷനാമങ്ങൾ കൂടിയുണ്ട് അവ ഋഷി , സമദർശി , ധർമ്മശാസ്താവ് , ഗണപതി , സാധു , ഹിന്ദു , ശൂദ്രൻ , ദ്രാഡർ , അറുമുഖൻ , മഹാപുരുഷൻ , ഗുരു , നിർമ്മലൻ , വിശ്വാമിത്രൻ , മഹാമുനി എന്നിങ്ങനെ പോകുന്നു . മേൽ വിവരിച്ചിരിക്കുന്ന മഹനീയത ആർജ് ജിച്ചിരിക്കുന്ന മഹത്തുക്കളാൽ വിരചിതമായിരിക്കുന്നവയാണ് വേദേതിഹാസ കഥകൾ . മതത്തിൻ്റെ ലക്ഷ്യം സമദർശനം അഥവാ വിശ്വസാഹോദര്യം ആകുന്നു . സമദർശി ആകുന്നവരുടെ മനോ വികാസത്തെയും സമദർശി ആകേണ്ടവർ ആചരിക്കേണ്ട അനുഷ്ടാനങ...