ശബരിമലയിലെ സ്ത്രീപ്രവേശനം - വേണം വേണ്ട എന്ന് രണ്ടു പക്ഷം
ശബരിമലയിലെ സ്ത്രീപ്രവേശനം
വേണം വേണ്ട എന്ന് രണ്ടു പക്ഷം
ശബരിമല
ക്ഷേത്രം ഒരു മതത്തിൻ്റെ ഭാഗം
ആകുന്നു. മതത്തെ കുറിച്ചും മതാചാരാനുഷ്ടാനങ്ങളെ കുറിച്ചും പറയുന്നതിനുള്ള അർഹത മതാചാര്യന്മാർക്കു മാത്രമേ ഉള്ളൂ!
മതാചാര്യൻ
ആകുക എന്നത് അത്ര എളുപ്പം ഉള്ളകാര്യം
അല്ല ! നൈഷ്ഠിക ബ്രഹ്മചര്യത്തിലൂടെയും നാല് യോഗമാർഗ്ഗങ്ങളിലൂടെയും തപസ്സാചരിച്ഛ് താനും
തന്നിൽ നിന്നും ഭിന്നമായി നിൽക്കുന്ന ദൃശ്യ വാസ്തുക്കളും താൻതന്നെ
ആകുന്നു എന്ന് അനുഭവിച്ചറിയണം ഇവർ മാത്രമാണ് യഥാർത്ഥ
ആചാര്യൻ. ആചാര്യന് അനേകം വിശേഷനാമങ്ങൾ കൂടിയുണ്ട് അവ ഋഷി ,സമദർശി
,ധർമ്മശാസ്താവ് ,ഗണപതി ,സാധു ,ഹിന്ദു ,ശൂദ്രൻ ,ദ്രാഡർ , അറുമുഖൻ ,മഹാപുരുഷൻ ,ഗുരു ,നിർമ്മലൻ ,വിശ്വാമിത്രൻ ,മഹാമുനി എന്നിങ്ങനെ പോകുന്നു.മേൽ വിവരിച്ചിരിക്കുന്ന മഹനീയത ആർജ്ജിച്ചിരിക്കുന്ന മഹത്തുക്കളാൽ വിരചിതമായിരിക്കുന്നവയാണ് വേദേതിഹാസ
കഥകൾ.
മതത്തിൻ്റെ
ലക്ഷ്യം സമദർശനം അഥവാ വിശ്വസാഹോദര്യം ആകുന്നു.
സമദർശി ആകുന്നവരുടെ മനോ വികാസത്തെയും സമദർശി
ആകേണ്ടവർ ആചരിക്കേണ്ട അനുഷ്ടാനങ്ങളെയും പ്രതീകങ്ങളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നവയാണ് ക്ഷേത്രങ്ങളിലെ ഓരോരോ പ്രതീകങ്ങളും. ആചാര്യന്മാർ വേദേതിഹാസ കഥകളിൽ സംഗ്രഹിച്ചിരിക്കുന്ന സാരവും ക്ഷേത്രങ്ങളിലെ പ്രതീകങ്ങൾ പ്രതിനിധാനം ചെയ്യുന്ന സിദ്ധാന്തങ്ങളും മറ്റൊരു ആചാര്യാനു മാത്രമേ ഗ്രഹിക്കുവാൻ കഴിയുകയുള്ളു. അയോഗ്യരായവർ ഇതു പഠിച്ചാൽ അത്
വികലമാകുന്നതു കൂടാതെ അനിഷ്ടസംഭവങ്ങളും നടനമാടും. അങ്ങനെ സംഭവിക്കാതിരിക്കുവാൻ അബ്രാഹ്മണർ വേദം അഭ്യസിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ബ്രാഹ്മണൻ
എന്നത് ഒരു ജാതിയല്ല. സമദർശി
ആകുവാൻ എത്തുന്ന പ്രഥമ വിദ്യാർത്ഥിക്ക് ഗുരു നൽകുന്ന ബഹുമതിയാണ്
ബ്രാഹ്മണൻ എന്നത്. ബ്രാഹ്മണൻ പിന്നീട് ക്ഷേത്രീയനായും ക്ഷേത്രീയൻ വൈശ്യനായും വൈശ്യൻ
ശൂദ്രനായും പരിവർത്തനം ചെയുമ്പോൾ മാത്രമാണ് സമദർശി ആകുകയുള്ളു.
വേദവിധിയനുസരിച്ഛ്
ലോകത്ത് രണ്ടേ രണ്ടു മതവിഭാഗങ്ങളെ ഉള്ളു. അവയിൽ ഒന്ന് സാംഖ്യമതാവലംബികളും മറ്റൊന്ന് കർമ്മയോഗമതാവലംബികളും ആകുന്നു. സാംഖ്യമതാവലംബികൾ എന്നു പറഞ്ഞാൽ സന്യാസിമാരും സന്യാസി ആകുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരും
ആകുന്നു. കർമ്മയോഗികൾ ഗാർഹസ്ത്യ ജീവിതാസ്വാദകരും ആകുന്നു.
ആചാര്യൻ്റെ
നിർദേശങ്ങൾക്ക് എതിരെ ഗാർഹസ്ത്യ ജീവിതാസ്വാദകർ മതഗ്രന്ഥങ്ങൾ പഠിച്ചതിൻ്റെ പശ്ചാത്തലത്തിൽ ദേശത്ത് ഉരുത്തിരിഞ്ഞ വിപത്ത് എവർക്കും അറിയാവുന്നതാകുന്നു.സമദർശനത്തെ പ്രതിപാദിപികയുന്ന സിദ്ധാന്തങ്ങളിൽ ഒന്നാണ്
ചാതുർവർണ്യം എന്നത്. അനർഹർ അതു പഠിച്ചതിൻ്റെ പശ്ചാത്തലത്തിൽ
ഇവിടെ ഉച്ചനീചത്വങ്ങളും വിഭാഗീയ ചിന്തകളും ഉടലെടുത്തു.അതിനുപരി അത്തോടുനുബന്ധിച്ഛ് ഇവിടെ ഉരുത്തിരിഞ്ഞ ദുരവസ്ഥ നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും മാനവരെ
ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
അത്തരത്തിലുള്ള
ഒരു ദുരവസ്ഥയാണ് ഇന്ന് കേരളത്തിൽ വീണ്ടും രൂപം കൊണ്ടിരിക്കുന്നത്.ശബരിമല ക്ഷേത്രപ്രവേശനത്തിൽ
സ്ത്രീപ്രവേശനത്തെ നിരോധിച്ചിരിക്കുന്ന സിദ്ധാന്തത്തിലെ സാരം എന്തെന്ന് അറിയാതെ
ഗാർഹസ്ത്യ ജീവിതാസ്വാദകനായ സുപ്രീം കോടതി ജഡ്ജി പുറപ്പെടുവിച്ച
ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ
കേരളജനതയുടെ ക്രമസമാധാന നില വഷളായികൊണ്ടിരിക്കയുകയാണ്.
ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നാണ് ശിവാലയം.ഇതിലെ പ്രതിഷ്ഠ ശിവലിംഗം ആകുന്നു. ലിംഗോപരി ജലകുംഭവും നമസ്ക്കാര മണ്ഡപത്തിലെ ഋഷഭവിഗ്രഹവും അർദ്ധവൃത്താകൃതിയിൽ സജ്ജികരിച്ചിരിക്കുന്ന പ്രദക്ഷിണ പാതയും.ഇവയിൽ എല്ലാ ദാർശനികർ സംഗ്രഹിച്ചിരിക്കുന്ന സാരം എന്തെന്ന് സുപ്രീം കോടതി ജഡ്ജികോ ഭരണ പ്രതിപക്ഷ അംഗങ്ങൾക്കോ മറ്റ് ഏതെകിലും ഒരു മനുഷ്യനോ അറിവുള്ളതാണോ?
അതുപോലെതന്നെ ശബരിമല ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ധർമ്മശാസ്താ വിഗ്രഹത്തിൻ്റെ കാലുകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതും അവിടുത്തെ പതിനെട്ടു പടികളും പുലി വാഹനനിലും സംഗ്രഹിച്ചിരിക്കുന്ന സാരം മേൽവിവരിച്ചിരിക്കുന്നവരിൽ ആർക്കെങ്കിലും അറിയാമോ? അതുപോലെതന്നെയുള്ള ഒരു സിദ്ധാന്തമാണ് സ്ത്രീപ്രവേശനം നിരോധനത്തിലും ഉള്ളത്.
സ്ത്രീ മോശക്കാരി ആണെന് മതം വിധിച്ചിട്ടില്ല. ജീവജാലങ്ങളിൽ വച്ച് എറ്റവും മഹോന്നതപദവിയാണ് സ്ത്രീകൾക്ക് മതം നൽകിയിരിക്കുന്നത്.
അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കരുത്. അഹിന്ദു എന്നു പറഞ്ഞാൽ ഗാർഹസ്ത്യ ജീവിതാസ്വാദകർ ആകുന്നു. ഗാർഹസ്ത്യ ജീവിതാസ്വാദകർക്ക് സമദർശനം സുസാദ്ധ്യമല്ല ! സമദർശികളെ വാർത്തെടുക്കുക എന്നുള്ളതാണ് ക്ഷേത്രങ്ങളുടെ ലക്ഷ്യം.
----------------------------------------------------------------------
ഇതു വായിച്ഛ് ഏവരും നല്ലത് സ്വീകരിക്കുക.
- സ്വാമിസനാതനാനാന്ദപുരി ഫോൺ (Ph): 9633371229
Swami
SanathananadaPuri,
Sree
Ramakrishna Puranjananada Ashram & Vedanata Research Centre,
Chembu,
Vykyom, Kerala
PH:
9633371229
Comments
Post a Comment